fuel price hike
എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു; ഡീസല്‍ വിലയും സെഞ്ച്വറിയിലേക്ക്
ഇന്ന് കൂട്ടിയത് പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും
ന്യൂഡല്‍ഹി | തുടര്‍ച്ചയായി 16- ാം ദിവസവും രാജ്യത്ത് ഇന്ധന വിലകൂട്ടി. ഭരണകൂടത്തിന്റെ തണലില്‍ ജനങ്ങളെ എണ്ണക്കമ്പനികള്‍ കൊള്ളയടിക്കുമ്പോള്‍ കാര്യമായ ഒരു പ്രതിഷേധം പോലും ഉയര്‍ത്താന്‍ ആളില്ലാത്ത അവസ്ഥയാണ്. പെട്രോള്‍ വിലയില്‍ 30 പൈസയും ഡീസല്‍ വിലയില്‍ 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 104.15 രൂപയും ഡീസല്‍ ലീറ്ററിന് 97.64 രൂപയുമാണ് ഇന്നത്തെ വില. തിിരുവനന്തപുരത്ത് പെട്രോളിന് 106.08 രൂപയും ഡീസലിന് 97.79 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.32 രൂപയും ഡീസലിന് 97.79 രൂപയുമാണ് ഇന്നത്തെ വില.
---- facebook comment plugin here -----





