Connect with us

Kerala

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കും: ഡി ജി പി

എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും എല്ലായിടത്തുമുണ്ട്.

Published

|

Last Updated

ഡി ജി പി. റവാഡ ചന്ദ്രശേഖര്‍ ശബരിമല സന്ദര്‍ശിച്ചപ്പോള്‍.

തിരുവനന്തപുരം | ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. തിങ്കളാഴ്ച രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങളും എല്ലായിടത്തുമുണ്ട്.

തിരക്കിനനുസരിച്ചാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ഡി ജി പി പറഞ്ഞു.

 

---- facebook comment plugin here -----

Latest