National
വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടില്ല; നീറ്റില്‍ പുനപ്പരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി
നടത്തിയ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ല. അങ്ങനെ ചെയ്താല്‍ 24 ലക്ഷം കുട്ടികളെ പ്രതികൂലമായി ബാധിക്കും.

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് സുപ്രീം കോടതി. അതിനാല്‍ പുനപ്പരീക്ഷയുടെ ആവശ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനപ്പരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നടത്തിയ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ല. അങ്ങനെ ചെയ്താല്‍ 24 ലക്ഷം കുട്ടികളെ പ്രതികൂലമായി ബാധിക്കും. പുനപ്പരീക്ഷ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന് പറയാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച ഝാര്‍ഖണ്ഡിലും പാട്‌നയിലും ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രാരംഭ ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു.
പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. തെറ്റായ ഉത്തരത്തിന് നല്‍കിയ മാര്‍ക്ക് റദ്ദാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതോടെ നാലുലക്ഷത്തിലധികം പേര്‍ക്ക് അഞ്ച് മാര്‍ക്ക് കുറയും.