Kerala
ഇത്രയധികം ലൈംഗികാരോപണം നേരിട്ടവരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് വേറെയില്ല: വി ഡി സതീശന്‍
സംഘ്പരിവാറിനെ മുഖ്യമന്ത്രി താലോലിക്കുന്നെന്ന്

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പത്രസമ്മേളനം. ലൈംഗികാരോപണം നേരിട്ട ഇത്രയധികം പേരെ സംരക്ഷിച്ച മുഖ്യമന്ത്രി രാജ്യത്ത് തന്നെ വേറെയില്ലെന്ന് സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
ലൈംഗികാരോപണ വിധേയരെ മുഖ്യമന്ത്രി സംരക്ഷിച്ചു. എല്‍ ഡി എഫിലെ ഒരു എം എല്‍ എ ബലാത്സംഗ കേസ് പ്രതിയാണ്. ലൈംഗികാരോപണം നേരിട്ട രണ്ട് മന്ത്രിമാരാണ് മന്ത്രസഭയിലുള്ളത്. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ മുഖ്യമന്ത്രിക്ക് നേരെയാണ്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും സതീശന്‍ പറഞ്ഞു.
സംഘ്പരിവാറിനെ താലോലിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സതീശന്‍ ആരോപിച്ചു. സി പി എമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണ്. അയ്യപ്പാ സംഗമത്തിന് യു ഡി എഫ് ഇല്ല. ശബരിമലയില്‍ പഴയ കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.