Kerala
ഒന്നര വര്‍ഷമായി പലിശ നല്‍കുന്നില്ല; സഹകരണ സൊസൈറ്റിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകര്‍
കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീടിനു മുമ്പിലാണ് പ്രതിഷേധം. പണം നിക്ഷേപിച്ചത് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണെന്ന് നിക്ഷേപകര്‍.
തിരുവനന്തപുരം | കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനെതിരെ പ്രതിഷേധവുമായി അണ്‍ എംപ്ലോയിസ് കോപ്പറേറ്റിവ് വെല്‍ഫെയര്‍ സൊസൈറ്റി നിക്ഷേപകര്‍. ശിവകുമാറിന്റെ വീടിനു മുമ്പിലാണ് പ്രതിഷേധം നടക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചെന്നാണ് ആക്ഷേപം.
പണം നിക്ഷേപിച്ചത് വി എസ് ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഒന്നര വര്‍ഷമായി പലിശ നല്‍കുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.
300ഓളം നിക്ഷേപകരാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍, ബേങ്കുമായി യാതൊരു ബന്ധവുമില്ലെന്നാണ് ശിവകുമാറിന്റെ പ്രതികരണം.
---- facebook comment plugin here -----