Kerala
കെ എഫ് സി വായ്പാ തട്ടിപ്പ്: പി വി അന്‍വര്‍ ഇ ഡി മുമ്പാകെ നാളെ ഹാജരാകില്ല
ഇ ഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അന്‍വറിനോട് ജനുവരി ഏഴിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം.
മലപ്പുറം | കെ എഫ് സി വായ്പാ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്പാകെ ഹാജരാകില്ല. ഇ ഡിയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അന്‍വറിനോട് ജനുവരി ഏഴിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്‍കി.
കെ എഫ് സി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അന്‍വര്‍ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് അന്‍വറിനെതിരായ കേസ്. കേസില്‍ കഴിഞ്ഞ ആഗസ്റ്റ് 13ന് മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
2015 ല്‍ കെ എഫ് സിയില്‍ നിന്ന് 12 കോടി വായ്പയെടുത്ത അന്‍വര്‍ അത് തിരിച്ചടച്ചില്ലെന്നാണ് ആരോപണം. പലിശയടക്കം 22 കോടി രൂപയാണ് തിരികെ നല്‍കാനുള്ളത്.
---- facebook comment plugin here -----



