Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ആവശ്യമില്ലായിരുന്നു; എ ഗ്രൂപ്പ്
ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം|ആരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടി വേണ്ടായിരുന്നെന്ന് എ ഗ്രൂപ്പ്. നടപടിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ട്. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി ആവശ്യമില്ലായിരുന്നു. ആരോപണം അംഗീകരിച്ചത് പോലുള്ള സമീപനം സിപിഎമ്മിന് ആയുധമായെന്നാണ് വിലയിരുത്തല്‍. ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രേഖമൂലമുള്ള പരാതി ഇല്ലെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
അതേസമയം നടപടി അനിവാര്യമായിരുന്നെന്നാണ് വി ഡി സതീശന്‍ വിഭാഗം പറയുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നടപടിയിലൂടെ സാധിച്ചെന്നും സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസസ്‌പെന്‍ഡ് ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെതിരെ പോലും പ്രതിഷേധം ഉണ്ടായി. നിയമസഭയില്‍ രാഹുലിനെ സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.