Connect with us

National

രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ഡല്‍ഹി ഉള്‍പ്പടെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ)യുടെ റെയ്ഡ്. ഡല്‍ഹിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലായി 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്

നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാകിസ്ഥാനില്‍ നിന്ന് 191 ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചത് സുരക്ഷാ സേന നിരീക്ഷിച്ചു.

Latest