Connect with us

National

കര്‍ണാടകയിലെ കാര്‍വാര്‍ ഇന്ത്യന്‍ നാവിക താവളത്തിനു സമീപം ചൈനീസ് ജി പി എസ് ട്രാക്കര്‍ ഘിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി

ചെറിയൊരു സോളാര്‍ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റാണ് ഈ ഉപകരണത്തിലുണ്ടായിരുന്നത്

Published

|

Last Updated

കാര്‍വാര്‍ | കര്‍ണാടകയിലെ കാര്‍വാര്‍ ഇന്ത്യന്‍ നാവിക താവളത്തിനു സമീപം ചൈനീസ് ജി പി എസ് ട്രാക്കര്‍ ഘിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ചെറിയൊരു സോളാര്‍ പാനലോടു കൂടിയ ഇലക്ട്രോണിക് യൂണിറ്റാണ് ഈ ഉപകരണത്തിലുണ്ടായിരുന്നത്. ഇതിനോടൊപ്പം ഒരു ഇ-മെയില്‍ വിലാസവും, പക്ഷിയെ കണ്ടെത്തുന്നവര്‍ ഈ വിലാസത്തില്‍ ബന്ധപ്പെടണം എന്ന സന്ദേശവും അധികൃതര്‍ കണ്ടെത്തി.

‘ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്’ എന്ന സ്ഥാപനത്തിന്റേതാണ് ഇ-മെയില്‍ വിലാസമെന്ന് പോലീസ് പറഞ്ഞു. പക്ഷികളുടെ ദേശാടന രീതികളെക്കുറിച്ച് പഠിക്കാനുള്ള ഏതെങ്കിലും ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമാണോ ഇതെന്ന് ഉള്‍പ്പെടെയുള്ള വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഉത്തര കന്നഡ പോലീസ് സൂപ്രണ്ട് ദീപന്‍ എം.എന്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാര്‍വാറിലെ രവീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് പരിക്കേറ്റ നിലയില്‍ കടല്‍ കാക്കയെ തണ്ടെത്തിയത്. മറൈന്‍ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പോലീസ് അറിയിച്ചു. പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജി പി എസ് ട്രാക്കര്‍ ഘടിപ്പിച്ചതായി കണ്ടെത്തിയത്. പക്ഷിയില്‍ കണ്ടെത്തിയ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നാവിക താവളങ്ങളില്‍ ഒന്ന് കാര്‍വാറിലുള്ളതിനാല്‍ അതീവ സുരക്ഷാ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ അധികൃതര്‍ കാണുന്നത്.

 

 

---- facebook comment plugin here -----

Latest