Kerala
ആലപ്പുഴ എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം
എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് മൃതദേഹം കണ്ടെത്തിയത്,

ആലപ്പുഴ | ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
ഇന്നലെ രാത്രി റെയില്‍വേ പോലീസ് നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ് 3 കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
തുടര്‍ നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.
---- facebook comment plugin here -----