Uae
വെള്ളപ്പൊക്കത്തിൽ നിന്ന് ദുബൈയെ സംരക്ഷിക്കാൻ പുതിയ പദ്ധതി
നഗരത്തെ സംരക്ഷിക്കുന്നതിനുള്ള പുതിയ അണ്ടർഗ്രൗണ്ട് ഡ്രെയിനേജ് പദ്ധതിക്ക് ഉടനടി നടപ്പാക്കാനുള്ള അനുമതി ലഭിച്ചതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.

ദുബൈ|അടുത്ത നൂറ് വർഷത്തേക്ക് ദുബൈയെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വലിയ പദ്ധതിക്ക് ദുബൈ മുനിസിപ്പാലിറ്റി അംഗീകാരം നൽകി. നഗരത്തെ സംരക്ഷിക്കുന്നതിനുള്ള പുതിയ അണ്ടർഗ്രൗണ്ട് ഡ്രെയിനേജ് പദ്ധതിക്ക് ഉടനടി നടപ്പാക്കാനുള്ള അനുമതി ലഭിച്ചതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. മുഹമ്മദ് ബിൻ റാശിദ് ലീഡർഷിപ്പ് ഫോറം 2025-ലാണ് ഈ പ്രഖ്യാപനം നടത്തിയത്.
2024 ഏപ്രിലിലുണ്ടായ കനത്ത മഴ, ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന് തെളിയിച്ചതായി ദുബൈ മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ മർവാൻ ബിൻ ഗലിത പറഞ്ഞു. അടുത്തിടെയുണ്ടായ കാലാവസ്ഥാ വെല്ലുവിളികൾ നല്ല മാറ്റത്തിന് കാരണമായെന്നും പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.