Connect with us

National

വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം;എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിച്ച് മോദി

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്.

Published

|

Last Updated

ന്യൂഡല്‍ഹി| എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജ്ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ പ്രധാന ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കുശിനഗറിലേക്ക് കൂടുതല്‍ ലോക ശ്രദ്ധ പതിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുശിനഗര്‍ കൂടാതെ എട്ട് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഉത്തര്‍പ്രദേശില്‍ വൈകാതെ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വിറ്റത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെയും ഏക്‌സ്പ്രസിന്റെയും 50 ശതമാനം ഓഹരിയുമാണ് ടാറ്റാ സണ്‍സിന് ലഭിക്കുക. എന്നാല്‍ മുംബൈ നരിമാന്‍ പോയിന്റിലെ ആസ്ഥാന മന്ദിരം ഉള്‍പ്പടെ ചില സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കൈയില്‍ തുടരും. ആകെ കടമായ അറുപത്തിയൊന്നായിരം കോടിയില്‍ പതിമൂവായിരം കോടി ടാറ്റ ഏറ്റെടുക്കേണ്ടി വരും.

 

---- facebook comment plugin here -----

Latest