Connect with us

Uae

ഒമാൻ പ്രവാസികൾക്ക് യു എ ഇ സന്ദർശിക്കാൻ പുതിയ നിബന്ധനകൾ

വിസ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും റെഗുലേറ്ററി അനുസരണം വർധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിബന്ധനകൾ.

Published

|

Last Updated

ദുബൈ| യു എ ഇ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനിലെ പ്രവാസികൾക്കുള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിലായി. 30 ദിവസത്തെ ടൂറിസ്റ്റ്, വിസിറ്റ് വിസകൾക്ക് അപേക്ഷിക്കുന്നവർ ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണങ്ങളും മടക്ക യാത്രാ ടിക്കറ്റുകളും അപേക്ഷിക്കുന്ന സമയത്ത് സമർപ്പിക്കണമെന്നാണ് ഒമാനിലെ ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്. മുമ്പ്, യാത്രക്കാർക്ക് സാധുവായ പാസ്പോർട്ടും ഫോട്ടോയും മാത്രമേ ആവശ്യമായിരുന്നുള്ളൂ. എല്ലാ അപേക്ഷകളും ഇപ്പോൾ യു എ ഇയുടെ ഐ സി പി, ജി ഡി ആർ എഫ് എ വെബ്സൈറ്റുകൾ വഴിയോ ഐ സി പി ആപ്പ്, ദുബൈ നൗ എന്നിവയിലൂടെയോ സമർപ്പിക്കണം.
താമസ, മടക്ക യാത്രാ പദ്ധതികൾ ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ സഹിതമാണ് സമർപ്പിക്കേണ്ടത്. ഓരോ വിസ അപേക്ഷക്കൊപ്പം ഹോട്ടൽ, ഫ്ലൈറ്റ് ടിക്കറ്റുകൾ സമർപ്പിക്കാൻ ട്രാവൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒമാൻ റിയാലിന് 30 ഡോളർ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 50 വരെയാണ്. ഇതും ചെലവ് വർധിപ്പിക്കുന്നു. വിസക്ക് ട്രാവൽ ഏജന്റുമാർ 50 ഡോളർ ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ ടൂറിസ്റ്റ്, വിസിറ്റ് വിസ വിഭാഗങ്ങൾക്കും പുതിയ ആവശ്യകതകൾ ബാധകമാണ്. വിസ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും റെഗുലേറ്ററി അനുസരണം വർധിപ്പിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നിബന്ധനകൾ.