Connect with us

brics summit

ബ്രിക്‌സ് ഉച്ചകോടിക്ക് നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | പതിമൂന്നാമത് ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടാണ് ഉച്ചകോടി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ക്ക് പുറമെ കൊവിഡ് മഹാമാരിയും ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്്.പ്രധാനമന്ത്രി മോദി ഇത് രണ്ടാം തവണയാണ് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. 2016 ഗോവയില്‍ നടന്ന ഉച്ചകോടിയിലാണ് മോദി ആദ്യം അധ്യക്ഷത വഹിച്ചത്.

Latest