Connect with us

Kerala

എം വി ഗോവിന്ദന്‍ ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത്; എം വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശവുമായി സീറോ മലബാര്‍ കത്തോലിക്കാ സഭ

സഭാ നേതാക്കള്‍ക്ക് പ്രതികരണം നടത്താന്‍ എകെജി സെന്ററിലെ തിട്ടൂരം വേണ്ട.

Published

|

Last Updated

കണ്ണൂര്‍ |  തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. എം വി ഗോവിന്ദന്റേത് തരംതാണ പ്രസ്താവനയെന്നും ഗോവിന്ദച്ചാമിയെ പോലെ പെരുമാറരുത് എന്നുമാണ് സഭയുടെ പ്രതികരണം. ഇത്രയും ശക്തമായ അവസരവാദം പറയുന്ന മറ്റൊരാളില്ലെന്നായിരുന്നു ആര്‍ച്ചുബിഷപ്പിനെതിരെ എം വി ഗോവിന്ദന്റെ വിമര്‍ശനം.

കണ്ണൂര്‍ തളിപ്പറമ്പില്‍ ഇന്നലെ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു തലശേരി അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരായ എം വി ഗോവിന്ദന്റെ രൂക്ഷ വിമര്‍ശനം. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിച്ചത് അവസരവാദ നിലപാടാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെയാണ് അതിരൂപത വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ഗോവിന്ദന്റേത് തരം താഴ്ന്ന പ്രസ്താവനയാണ്. സഭാ നേതാക്കള്‍ക്ക് പ്രതികരണം നടത്താന്‍ എകെജി സെന്ററിലെ തിട്ടൂരം വേണ്ട. വീണ്ടു വിചാരമില്ലാത്ത പ്രസ്താവനയാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ ഗോവിന്ദച്ചാമിയെ പോലെ തരംതാഴരുതെന്നും കുറിപ്പില്‍ പറയുന്നു

 

---- facebook comment plugin here -----

Latest