kodiyeri against league
യു ഡി എഫിനെ നയിക്കുന്നത് മുസ്ലിം ലീഗ്: കോടിയേരി
ലീഗ് നിലപാടുകള്‍ പലപ്പോഴും ആര്‍ എസ് എസിന് പ്രചോദനമാകുന്നു
 
		
      																					
              
              
            കണ്ണൂര്‍ | കേരളത്തില്‍ യു ഡി എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലപ്പോഴും ലീഗ് എടുക്കുന്ന നിലപാടുകള്‍ ആര്‍ എസ് എസിന് പ്രചോദനമാകുകയാണ്. ആര്‍ എസ് എസിന് ലീഗ് അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. ജയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപയോഗിച്ചതിനെ അറിയില്ല. ജയിംസ് മാത്യുവിന്റെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ അദ്ദേഹം ജില്ലാ കമ്മിറ്റിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

