Kerala
മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികം
രാജപാണ്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

ഇടുക്കി| മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തില്‍ പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിച്ച് പോലീസ്. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയാല്‍ 25,000 രൂപ നല്‍കുമെന്നാണ് പോലീസ് പറയുന്നത്. ആഗസ്ത് 23നാണ് മൂന്നാര്‍ ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജപാണ്ടി കൊല്ലപെട്ടത്. രാജപാണ്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടിയെ ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ ആയിരുന്നു മൃതദേഹം. കെട്ടിടത്തിനുള്ളിലെ ഭിത്തിയിലും രക്തക്കറയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.