ISL
അവസാന നിമിഷം ചെന്നൈയെ വീഴ്ത്തി മുംബൈ
ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ വിജയം.

ഫറ്റോര്‍ഡ | ഒന്നാം സ്ഥാനക്കാരെ സമനിലയില്‍ തളക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ അവസാന നിമിഷം ചെന്നൈക്കെതിരെയും വിജയം നേടി മുംബൈ. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ വിജയം. ഐ എസ് എല്‍ 30ാം മത്സരത്തില്‍ 86ാം മിനുട്ടില്‍ അഹ്മദ് ജഹൗഹിന്റെ അസിസ്റ്റില്‍ രാഹുല്‍ ഭെകെയാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്.
ചെന്നൈയുടെ ലല്ലിയന്‍സുവല ഛാംഗ്‌തെ, അനിരുദ്ധ് ഥാപ, റഹിം അലി എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആറ് മത്സരത്തില്‍ നിന്നായി മൂന്ന് വിജയവും മൂന്ന് തോല്‍വികളുമായി ഒമ്പത് പോയിന്റാണ് ചെന്നൈക്കുള്ളത്. അഞ്ച് വിജയവും ഒരു പരാജയവുമായി 15 പോയിന്റ് മുംബൈക്കുണ്ട്. റാങ്ക് പട്ടികയില്‍ ഒന്നാമത് മുംബൈയാണ്.
---- facebook comment plugin here -----