Connect with us

Uae

അബൂദബിയിൽ ഈ വർഷം 10,000ത്തിലധികം വിവാഹങ്ങൾ

ഇതുവരെ രേഖപ്പെടുത്തിയത് 43,000 വിവാഹങ്ങൾ

Published

|

Last Updated

അബൂദബി|ഈ വർഷം ആദ്യ പകുതിയിൽ അബൂദബി ജുഡീഷ്യൽ വകുപ്പിന്റെ സിവിൽ ഫാമിലി കോടതിയിൽ വിദേശികൾക്കുള്ള 10,000-ത്തിലധികം സിവിൽ വിവാഹ അപേക്ഷകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വർധനവാണിത്. 2021-ലെ അബൂദബി സിവിൽ വിവാഹ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ രജിസ്റ്റർ ചെയ്ത സിവിൽ വിവാഹങ്ങളുടെ എണ്ണം 43,000 ആയി.

വിദേശികൾക്ക് സിവിൽ വിവാഹ സേവനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നൂതന ജുഡീഷ്യൽ സേവനത്തിന്റെ മികച്ച നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി കൗൺസിലർ യൂസുഫ് സഊദ് അൽ അബ്്രി പറഞ്ഞു. സിവിൽ വിവാഹ സേവനങ്ങൾക്കു ഇഷ്ടപ്പെട്ട സ്ഥലമായി അബൂദബി മാറ്റുന്നു. സേവനങ്ങളും നടപടിക്രമങ്ങളും അറബിയിലും ഇംഗ്ലീഷിലും ലഭ്യമാക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ ഫാമിലി കോടതിയുടെ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സിവിൽ വിവാഹങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവാണുണ്ടായത്. 2022-ൽ ഏകദേശം 5,400 കരാറുകളിൽ നിന്ന് 2024-ൽ ഇത് 16,000-ത്തിലധികമായി ഉയർന്നു.

Latest