Kerala
കൊല്ലം നിലമേലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

കൊല്ലം|കൊല്ലം നിലമേലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരുക്കേറ്റവര്‍ക്ക് ആവശ്യമായ സഹായം നല്‍കി. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരുക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടക്കുയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.