Ongoing News
ഏഷ്യാ കപ്പ് ടി20: സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്‍, ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്‍; സഞ്ജുവും ടീമില്‍
മലയാളി താരം സഞ്ജു സാംസണെയും ടീമിലുള്‍പ്പെടുത്തി.

മുംബൈ | ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമാണ്.
മലയാളി താരം സഞ്ജു സാംസണെയും ടീമിലുള്‍പ്പെടുത്തി. സഞ്ജുവിനെ ഓപണറായാണ് പരിഗണിക്കുന്നതെന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡെ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ടീമിലുണ്ട്.
---- facebook comment plugin here -----