Ongoing News
ഉത്തേജക മരുന്ന്; മലയാളി ട്രിപ്പിള്‍ ജംപ് താരം ഷീന വര്‍ക്കിക്ക് സസ്‌പെന്‍ഷന്‍
ദേശീയ തലത്തില്‍ ഒന്നിലധികം മെഡലുകള്‍ നേടിയിട്ടുള്ള ഷീന അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി | ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് മലയാളി ട്രിപ്പിള്‍ ജംപ് താരം ഷീന വര്‍ക്കി. താരത്തെ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (NADA) സസ്‌പെന്‍ഡ് ചെയ്തു.
ദേശീയ തലത്തില്‍ ഒന്നിലധികം മെഡലുകള്‍ നേടിയിട്ടുള്ള ഷീന അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2023ലെ ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മത്സരിച്ചിരുന്നു.
ഈ വര്‍ഷം ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ഷീന വര്‍ക്കി ശേഷം നടന്ന ഫെഡറേഷന്‍ കപ്പില്‍ വെങ്കലവും സ്വന്തമാക്കി. ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും താരം വെള്ളി മെഡല്‍ നേടിയിരുന്നു.
---- facebook comment plugin here -----