Health
കുഞ്ഞോമനയെ കാത്തിരിപ്പാണോ; ഈ ഭക്ഷണക്രമം പിന്തുടരാം
ഫോളിക് ആസിഡ് അടങ്ങിയ ഇലക്കറികളും സപ്ലിമെന്റുകളും കഴിക്കണം.

ഗർഭധാരണ സമയത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ. പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അമ്മയെയും കുഞ്ഞിനെയും ഒരുപാട് പിന്തുണയ്ക്കും. അതുകൊണ്ടുതന്നെ ഗർഭിണികളായ അമ്മമാർക്ക് കഴിക്കുന്ന ഭക്ഷണത്തിലും പ്രത്യേക ശ്രദ്ധ വേണം.
കൃത്യസമയത്ത് ഭക്ഷണം
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഓക്കാനം നിയന്ത്രിക്കാനും ഊർജനില നിലനിർത്താനും സഹായിക്കുന്നു.
ഫോളിക് ആസിഡ്
കുഞ്ഞുങ്ങളിൽ ജനന വൈകല്യങ്ങൾ തടയുന്നതിനും മറ്റു കാര്യങ്ങൾക്കും ഉപകരിക്കുന്ന ഘടകമാണിത്. അതുകൊണ്ടുതന്നെ ഫോളിക് ആസിഡ് അടങ്ങിയ ഇലക്കറികളും സപ്ലിമെന്റുകളും കഴിക്കണം.
ജലാംശം നിലനിർത്തണം
വെള്ളം ദഹനത്തെ സഹായിക്കുന്നു വീക്കം തടയുന്നു. കൂടാതെ അംനിയോട്ടിക് ദ്രവത്തിന്റെ അളവിനെ പിന്തുണയ്ക്കുന്നു .
ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ
അയൺ സമ്പുഷ്ടമായ ഭക്ഷണങ്ങൾ വിളർച്ച തടയുന്നു. അതുകൊണ്ടുതന്നെ ചീരാ പയർ തുടങ്ങിയ ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുക.
കൂടാതെ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കഫീൻ പരിമിതപ്പെടുത്തുന്നതും അസംസ്കൃത ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഗർഭകാലത്തു നല്ലതാണ്.