Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിഷയം അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ തന്റെ മുന്നിൽ എത്തിയിട്ടില്ല.

Published

|

Last Updated

കോട്ടയം|രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വിഷയം അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ തന്റെ മുന്നിൽ എത്തിയിട്ടില്ല. സ്വാഭാവികമായ നടപടികളെ ബാധിച്ചേക്കുമെന്നതിനാൽ ഇപ്പോൾ മുൻകൂറായി എന്തെങ്കിലും അഭിപ്രായം പറയാനില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പൊതു പ്രവർത്തകർ എല്ലാ രംഗങ്ങളിലും മാതൃക കാട്ടേണ്ടതാണ്. ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണമാണ്. അതേക്കുറിച്ച് കോൺഗ്രസ്‌ നേതൃത്വം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂർ  രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.