Uae
വ്യാജ സ്വദേശിവത്കരണം: ഈ വർഷം 405 കേസുകൾ
വ്യാജ സ്വദേശിവത്കരണം കണ്ടെത്തുന്നതിൽ മന്ത്രാലയത്തിന്റെ ഫീൽഡ് പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും നടത്തിവരികയാണ്.

ദുബൈ|ഈ വർഷം ആദ്യ പകുതിയിൽ സ്വകാര്യ മേഖലയിൽ 405 വ്യാജ സ്വദേശിവൽക്കരണ കേസുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു. തട്ടിപ്പുകളിൽ ഏർപ്പെട്ട കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. വ്യാജ സ്വദേശിവത്കരണം കണ്ടെത്തുന്നതിൽ മന്ത്രാലയത്തിന്റെ ഫീൽഡ് പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും നടത്തിവരികയാണ്. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒരു കമ്പനി യു എ ഇ പൗരന്മാരെ ജോലിക്കെടുക്കുകയും വർക്ക് പെർമിറ്റ് നൽകി നിയമിക്കുകയും ചെയ്യുന്നതിനെയാണ് വ്യാജ സ്വദേശിവത്കരണം എന്ന് പറയുന്നത്. എന്നാൽ ഈ നിയമനം യഥാർഥത്തിൽ തൊഴിൽ ബന്ധത്തിലേക്ക് നയിക്കുന്നില്ല. കഴിഞ്ഞ വർഷം 113 പൗരന്മാരെ വ്യാജമായി നിയമിച്ച ഒരു കമ്പനിക്ക് പത്ത് മില്യൺ ദിർഹം പിഴ ചുമത്തിയിരുന്നു. ജൂൺ 30 വരെ രാജ്യത്തുടനീളമുള്ള 29,000-ത്തിലധികം സ്വകാര്യ കമ്പനികളിലായി 152,000 ഇമാറാത്തി പൗരന്മാർ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
---- facebook comment plugin here -----