Connect with us

aluva ci sudheer

സസ്‌പെന്‍ഷനിലുള്ള സി ഐ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍

ലോക്കപ്പ് മര്‍ദനം, കള്ളക്കേസില്‍ കുടുക്കല്‍, കൈക്കൂലി തുടങ്ങിയ പരാതികളാണ് ലഭിച്ചത്

Published

|

Last Updated

ആലുവ |  മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സസ്പന്‍ഷനിലുള്ള ആലുവ സി ഐ സുധീറിനെതിരെ കൂടുതല്‍ പരാതികള്‍. ലോക്കപ്പ് മര്‍ദനം, കള്ളക്കേസില്‍ കുടുക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സുധീറിനെതിരെ ലഭിക്കുന്നത്. കൂടുതല്‍ ആളുകള്‍ പരാതിയുമായി പോലീസിനേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കുന്നുണ്ട്.

സുധീര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറായ പ്രസാദ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 2007ലാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവറായ പ്രസാദിനെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. അയല്‍വാസിയുമായുണ്ടായ അതിരുതര്‍ക്കം തീര്‍ക്കാനെത്തിയ സുധീര്‍ പ്രസാദിനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

 

 

 

---- facebook comment plugin here -----

Latest