Connect with us

aluva suicide

മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

ഒളിവിലായിരുന്ന ഇവരെ കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ്‌ കസ്റ്റഡിയിലെടുത്തത്. 

Published

|

Last Updated

കൊച്ചി | ആലുവ എടയപ്പുറത്ത് ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ആരോപണ വിധേയരായ  ഭര്‍ത്താവിന്റെ കുടുംബം കസ്റ്റഡിയില്‍ പോലീസ് കസ്റ്റഡിയില്‍. എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്റെ ഭര്‍ത്താവ് സുഹൈലും അദ്ദേഹത്തിന്റെ മാതാപിതാക്കളേയുമാണ് പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇവര്‍ ഒളിവിലാണെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു എന്നും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി വ്യാപക തിരിച്ചില്‍ നടത്തുന്നതിനിടെയാണ് കോതമംഗലം ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കാനാണ് പോലീസ് തീരുമാനം. അതിനിടെ മോഫിയ ആത്മത്യക്കുറിപ്പില്‍ ആരോപണം ഉന്നയിച്ച ആലുസ സി ഐ സുധീര്‍ ഇപ്പോഴും സ്‌റ്റേഷന്‍ ചുതമലയില്‍ തുടരുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അദ്ദേഹത്തെ മാറ്റുമെന്ന് അന്വേഷണ ചുമതലയുള്ള ഡി വൈ എസ് പി ഇന്നലെ സൂചന നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും സ്‌റ്റേഷന്‍ ചുമതലയില്‍ തുടരുകയാണ്.

ഇന്നലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീന്‍ (21) തൂങ്ങിമരിച്ചത്. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുവതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കി പോലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ ശേഷം മോഫിയ വീട്ടില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടേയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്കും ആലുവ സി ഐക്കുമെതിരെ രൂക്ഷ ആരോപണങ്ങളുണ്ടായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ എഫ് ഐ ആര്‍ ഇടാന്‍പോലും പോലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ആരോപണ വിധേയനായ സി ഐയെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു.