Connect with us

Kerala

മോഫിയയുടെ മരണം: സുഹൈലിന്റെ ഫോണ്‍ പരിശോധിക്കാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്; പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി | മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് സുഹൈലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. സുഹൈലിന്റെ വാട്‌സാപ്പ് ചാറ്റുകളും മൊബൈലിലെ ചിത്രങ്ങളും പരിശോധിക്കാന്‍ അനുമതി നല്‍കി, പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.

കേസിലെ പ്രതികളായ സുഹൈല്‍, പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരുടെ കസ്റ്റഡി അപേക്ഷ ആലുവ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കവേയാണ് ക്രൈം ബ്രാഞ്ച് ഈ ആവശ്യമുന്നയിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുഹൈലിന്റെ മാതാവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇവരെ കസ്റ്റഡിയില്‍ നിന്ന് ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ രഖകള്‍ പരിശോധിച്ച കോടതി മൂന്ന് പേരെയും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് നിയമ വിദ്യാര്‍ഥിനി മോഫിയാ പര്‍വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Latest