National
രാഹുല്‍ ഗാന്ധിക്കെതിരെ മോദിയും മമതയും കരാറിലേര്‍പ്പെട്ടു: കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമതാ ബാനര്‍ജി സംസാരിക്കുന്നത്.

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കരാറുണ്ടെന്ന് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി.
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മമതാ ബാനര്‍ജി സംസാരിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രധാനമന്ത്രിയും മമതയും തമ്മില്‍ ധാരണയുണ്ടെന്നും ചൗധരി പറഞ്ഞു.
അതേസമയം, പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുര്‍ഷിദാബാദ്, മാല്‍ദ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും (ടിഎംസി) ബിജെപിയുടെയും രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പിസിസി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി അവകാശപ്പെട്ടു.