Kerala
എം കെ സാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

കൊച്ചി എഴുത്തുകാരന്‍ എം കെ സാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
93 വയസുകാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ട്.
---- facebook comment plugin here -----