Kerala
ശബരിമലയിലെ കാണാതായ സ്വര്‍ണപീഠം കണ്ടെത്തി; ഉണ്ടായിരുന്നത് സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍
സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.
പത്തനംതിട്ട | ശബരിമലയിലെ കാണാതായ സ്വര്‍ണപീഠം കണ്ടെത്തി. ദ്വാരപാലകത്തിന്റെ ഭാഗമായ പീഠമാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെടുത്തത്. പീഠം സ്‌ട്രോങ് റൂമിലേക്കു മാറ്റി. വിഷയത്തില്‍ വിജിലന്‍സ് നാളെ കോടതിയില്‍ റിപോര്‍ട്ട് നല്‍കും.
2021 മുതല്‍ പീഠം സൂക്ഷിച്ചത് ജോലിക്കാരന്‍ വാസുദേവന്റെ വീട്ടിലായിരുന്നു. വിഷയത്തില്‍ കോടതി ഇടപെട്ടതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരികെ ഏല്‍പ്പിച്ചു. ഇക്കഴിഞ്ഞ 13നാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. പോറ്റിയുടെ പരാതിയില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനും ഗുരുതര വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. 2021 മുതല്‍ പീഠം എവിടെയെന്ന് ബോര്‍ഡ് അന്വേഷിച്ചില്ല. ശബരിമലയില്‍ സൂക്ഷിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയില്ല.




