Kerala
മലയാറ്റൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍
പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്
കൊച്ചി | മലയാറ്റൂരില്‍ നിന്ന് കാണാതായ ചിത്രപ്രിയ (19) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് . മുണ്ടങ്ങമാറ്റം സ്വദേശിനിയാണ് ചിത്രപ്രിയ
പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
---- facebook comment plugin here -----


