Connect with us

Kerala

വിദ്യാഭ്യാസ രംഗത്ത് മർകസ് മുതൽക്കൂട്ടെന്ന് മന്ത്രി വി ശിവൻ കുട്ടി

മർകസ് സ്കൂളുകളിൽ നിർമിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളും നവീകരിച്ച സയൻസ് ലാബും ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | വിദ്യാഭ്യാസ രംഗത്ത് മർകസ് ഒരു മുതൽക്കൂട്ടാണെന്നും ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.  പൊതുവിദ്യാഭ്യാസ മികവിൻ്റെ ഭാഗമായി വിവിധ മർകസ് സ്കൂളുകളിൽ നിർമിച്ച അഡ്മിനിട്രേറ്റീവ് ബ്ലോക്കുകളുടെയും നവീകരിച്ച സയൻസ് ലാബിൻ്റെയും ഉദ്ഘാടനം നിർവഹിച്ചത് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രിയുടെ പ്രശംസ.   

വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു യുഗം ആരംഭിക്കാൻ നമ്മൾ മുന്നേറുകയാണ്. പുത്തൻ ആശയങ്ങളുമായി മുന്നേറുന്ന മർകസ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ പുതിയ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പാഠ്യപദ്ധതിയിലും പഠനരീതിയിലും മാത്രമല്ല, വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സർക്കാർ വലിയ ശ്രദ്ധ നൽകുന്നുണ്ട്. പുതിയതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും സയൻസ് ലാബും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ മർക്കസ് മാനേജ്മെന്റിനും അധ്യാപകർക്കും എൻ്റെ അഭിനന്ദനങ്ങൾ- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കാരന്തൂരിലെ മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ, ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് എന്നിവയാണ് കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കുന്ന ‘എഡ്യുഫേസി’ൽ മന്ത്രി സമർപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ മികവിന് സവിശേഷ ശ്രദ്ധ നൽകിയാണ് മർകസ് മാനേജ്‌മെന്റ്  മേൽ പദ്ധതികൾ സാക്ഷാത്കരിച്ചത്.

Latest