Kerala
പി എം ശ്രീ വിഷയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ തന്നെ അപമാനിച്ചു; എഐഎസ്എഫിന്റെ പ്രതിഷേധം അതിരുവിട്ടു: മന്ത്രി വി ശിവന്‍കുട്ടി
ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം \ പിഎം ശ്രീ വിഷയത്തില്‍ മന്ത്രി ജി ആര്‍ അനില്‍ സിപിഐ ഓഫീസിനു മുന്നില്‍ വച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രതിഷേധം അതിരുകടന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രി അനിലിനെ ഫോണില്‍ വിളിച്ച ശേഷമാണ് ഓഫീസില്‍ പോയത്. എന്നാല്‍ അനില്‍ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയില്‍ പറഞ്ഞു. ഒരാള്‍ ഓഫീസില്‍ വന്നാല്‍ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്‌കാരമാണെന്ന് ശിവന്‍കുട്ടി വിമര്‍ശിച്ചു.എഐഎസ്എഫ്, എഐവൈഎഫ് സംഘടനകള്‍ അതിരുകടന്ന് പ്രതിഷേധിച്ചു. തന്റെ വീട്ടിലേക്ക് രണ്ടുതവണ പ്രകടനം നടത്തി. തന്റെ കോലം കത്തിച്ചത് എന്തിനാണ്. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു ഇവര്‍. താന്‍ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടെന്നും ശിവന്‍കുട്ടി പറഞ്ഞു





