Afghanistan crisis
സൈനിക പിന്‍മാറ്റം അഫ്ഗാനില്‍ നിന്ന് എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിച്ച ശേഷം മാത്രം: ജോ ബൈഡന്‍
അതേസമയം, താലിബാനില്‍ ആഭ്യന്തര സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു
വാഷിംഗ്ടണ്‍ | അഫ്ഗാനില്‍ നിന്ന് മുഴുവന്‍ അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നത് വരെ യുഎസ് സൈന്യം അവിടെ തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കുവാന്‍ നിശ്ചയിച്ച ആഗസ്റ്റ് 31 എന്ന സമയപരിധി പിന്നിട്ടാലും എല്ലാ അമേരിക്കക്കാരെയും രക്ഷിച്ച ശേഷമേ സൈന്യത്തെ പിന്‍വലിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താലിബാനില്‍ ആഭ്യന്തര സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ജലാലാബാദില്‍ താലിബാന്‍ സൈന്യം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചു. നഗരത്തില്‍ അഫ്ഗാന്റെ ദേശീയ പതാക സ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് പോര്‍ കൊല്ലപ്പെടുകയും ഡസനിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
---- facebook comment plugin here -----




