First Gear
മൈലേജ് കുറഞ്ഞു; ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയിൽ
വില മൂന്നര ലക്ഷം; വാഗ്ദാനം 130 കിലോ മീറ്റർ മൈലേജ്, ലഭിക്കുന്നത് 60- 70 കിലോ മീറ്റർ

കോഴിക്കോട് | പ്രകൃതി സൗഹൃദമെന്ന നിലക്ക് സര്‍ക്കാര്‍ വായ്പ നല്‍കിയും സബ്‌സിഡി നല്‍കിയും ഇലക്ട്രിക് ഓട്ടോ നിരത്തിലിറക്കിയ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. 2019ലാണ് ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറങ്ങിയത്.
എന്നാല്‍, കമ്പനികളുടെ നിരുത്തരവാദപരമായ സമീപനം മൂലം ഇലക്ട്രിക് ഓട്ടോകളെടുത്തവര്‍ കടക്കെണി മൂലം പ്രതിസന്ധിലായെന്ന് തൊഴിലാളികള്‍ പറയുന്നു. മൂന്നര ലക്ഷം ചെലവഴിച്ച് 200 ഓളം ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നഗരത്തിലുള്ളത്.
തുടക്കത്തില്‍ നല്ല വരുമാനം നേടിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞതോടെ ഓട്ടോറിക്ഷകളുടെ മൈലേജ് നേര്‍ പകുതിയായി. ഓട്ടോകള്‍ക്ക് 130 കിലോമീറ്റര്‍ വരെ ഓടാന്‍ സാധിക്കുമെന്നായിരുന്നു മഹീന്ദ്ര കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, 60 മുതല്‍ 70 കിലോ മീറ്റര്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് ലഭിക്കുന്നത്.