Connect with us

Ongoing News

മൈക്രോസോഫ്റ്റ് സേവനങ്ങൾ ആഗോളവ്യാപകമായി തടസ്സപ്പെട്ടു

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂറിനേറ്റ നെറ്റ്‍വർക്ക് തകരാറാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണം.

Published

|

Last Updated

ന്യൂഡൽഹി | ടെക് ഭീമൻ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ആഗോള വ്യാപകമായി തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂർ, ഇ മെയിൽ പ്ലാറ്റ്ഫോമായ ഔട്ട്ലുക്ക്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ ടീംസ് എന്നിവയുടെ സേവനങ്ങളാണ് മണിക്കൂറുകളായി തടസ്സപ്പെട്ടത്. അമേരിക, യൂറോപ്പ്, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു. എന്നാൽ ചൈനയിൽ സർവീസുകൾക്ക് തടസ്സം നേരിട്ടിട്ടില്ല.

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂറിനേറ്റ നെറ്റ്‍വർക്ക് തകരാറാണ് സേവനങ്ങൾ തടസ്സപ്പെടാൻ കാരണം. പ്രശ്നം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിഹരിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.

ഇന്റർനെറ്റ് ട്രാക്കിംഗ് വൈബ്സെറ്റായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം ആയിരക്കണക്കിന് പേർക്ക് സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. പ്രവർത്തനരഹിതമായ സമയത്ത്, ഇമെയിൽ സന്ദേശങ്ങൾ കൈമാറുവാനും ടീംസിൽ കോളുകൾ ചെയ്യുന്നതിനും സാധിച്ചില്ലെന്ന് ഉപഭോക്താക്കൾ അറിയിച്ചു.

ആഗോളതലത്തിൽ 280 ദശലക്ഷത്തിലധികം ആളുകൾ മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നുണ്ട്.

Latest