Kozhikode
മർകസ് സാനവിയ്യ സ്റ്റുഡൻ്റ്സ് ക്യാമ്പ് ' ഉഫുഖ്' ഇന്ന് ആരംഭിക്കും
ജാമിഅ ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കാരന്തൂർ| ജാമിഅ മർകസിൻ്റെ വിവിധ സാനവിയ്യ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള ദ്വിദിന ശിൽപശാല ‘ഉഫുഖ്’ സാനവിയ്യ സ്റ്റുഡൻ്റ്സ് ക്യാമ്പ് ഇന്നും നാളെയുമായി മർകസിൽ നടക്കും. ജാമിഅ ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ കാമ്പസുകളിൽ നിന്നുള്ള 252 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, അക്കാദമിക് മികവ്, നേതൃഗുണം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി അക്കാദമിക് സെമിനാർ, ടേബിൾ ടോക്ക് എന്നിവയും നടക്കും. ക്യാമ്പ് നാളെ വൈകുന്നേരം സമാപിക്കും.


