Education Notification
മര്‍കസ് ജാസ്മിന്‍ വാലി: അഡ്മിഷന്‍ ആരംഭിച്ചു
റെസിഡന്‍ഷ്യന്‍ സൗകര്യമുള്ള ഇവിടെ എട്ടാം ക്ലാസ് മുതല്‍ പി ജി വരെയാണ് പഠന സൗകര്യമുള്ളത്.

കാരന്തൂര്‍ | മര്‍കസ് സെന്‍ട്രല്‍ കാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രധാനമായ ജാസ്മിന്‍ വാലിയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. റെസിഡന്‍ഷ്യന്‍ സൗകര്യമുള്ള ഇവിടെ എട്ടാം ക്ലാസ് മുതല്‍ പി ജി വരെയാണ് പഠന സൗകര്യമുള്ളത്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കേരള സിലബസ്, സി ബി എസ് ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പി ജി തലത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്സുകളുണ്ട്. കൂടാതെ ഒരു വര്‍ഷത്തെ ഹാദിയ ഡിപ്ലോമ കോഴ്‌സ് (പി പി ടി ടി സി, ഫാമിലി കൗണ്‍സലിംഗ്) പഠന സൗകര്യവുമുണ്ട്.
ധാര്‍മികാന്തരീക്ഷത്തില്‍ മികച്ച താമസ-പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തില്‍ പരിചയ സമ്പന്നരുടെ നേതൃത്വത്തില്‍ ആത്മീയ, ജീവിതശൈലി, നൈപുണി, ആര്‍ട്‌സ് പരിശീലനങ്ങളും നല്‍കിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04952800924, 9072500408.