Kerala
വിവാഹാഭ്യർഥന നിരസിച്ചു; യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി വെട്ടിയയാൾ പിടിയിൽ
ഇരുവരും ചികിത്സയിൽ

പാലക്കാട് | വിവാഹാഭ്യർഥന നിരസിച്ച യുവതിയെയും പിതാവിനെയും വീട്ടില്‍ കയറി വെട്ടിയയാൾ പിടിയിൽ. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗിരീഷിന്റെ വിവാഹാഭ്യര്‍ഥന കുടുംബം നിരസിച്ചതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് പോലീസ് ഭാഷ്യം. ഗിരീഷും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിന് ശേഷം നാട്ടിൽ ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ യുവതി ഒഴിവാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും പിതാവിനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ഇരുവരും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----