Kasargod
മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച
മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നെത്രത്വം നല്‍കും.
മഞ്ചേശ്വരം | മള്ഹറു നൂരില്‍ ഇസ് ലാമിത്തഅലിമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസ് വ്യാഴം മഗ്രിബ് നമസ്‌കാരാനന്തരം മള്ഹര്‍ ക്യംപസില്‍ നടക്കും. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നെത്രത്വം നല്‍കും.
ഇബ്രാഹിം ബാഖവി മെല്‍മുറി പ്രഭാഷണം നടത്തും. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുസ്തഫ സിദ്ദീഖി മംബുറം, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറംബ്, ഹസന്‍ സഅദി അല്‍ അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, അബ്ദുസ്സലാം മിസ്ബാഹി, അബ്ദുറഊഫ് മിസ്ബാഹി ബദിയടുക്ക, ത്വയ്യിബ് സഅദി കുന്നുംപുറം, അഡ്വ.ഹസന്‍ കുഞ്ഞി മള്ഹര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----




