Kerala
ഇടുക്കിയില്‍ ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു
വൈദ്യുതി കമ്പിയില്‍ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു

തൊടുപുഴ | ഇടുക്കിയില്‍ വൈദ്യുതി കമ്പിയിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് കെ എസ് ഇ ബി ലൈന്‍മാന്‍ മരിച്ചു. കാഞ്ഞാര്‍ സംഗമംകവല മാളിയേക്കല്‍ കോളനിക്കു സമീപം കോണിക്കല്‍ കെ എ അന്‍സ് (45) ആണ് മരിച്ചത്.
ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിലാണ് സംഭവം. വൈദ്യുതി കമ്പിയില്‍ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----