Connect with us

Kerala

എടപ്പാളില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; വലഞ്ഞ് യാത്രക്കാര്‍

സര്‍വീസ് നടത്താന്‍ തയ്യാറായി വന്ന ബസുകളെ സമരക്കാര്‍ തടഞ്ഞു.

Published

|

Last Updated

മലപ്പുറം | എടപ്പാളില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സര്‍വീസ് നടത്താന്‍ തയ്യാറായി വന്ന ബസുകളെ സമരക്കാര്‍ തടഞ്ഞു.

മിന്നല്‍ പണിമുടക്ക് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ ഏറെ വലച്ചിരിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.