Kerala
ലീഗും പാണക്കാടും സമസ്തയും ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻകല്ലെന്ന്; ഹുദവിയുടെ പ്രസംഗം വിവാദത്തിൽ
വിവാദമാകുന്നത് ഇ കെ വിഭാഗം പ്രഭാഷകൻ ആബിദ് ഹുദവി തച്ചണ്ണയുടെ പ്രസംഗം

കോഴിക്കോട് | മുസ്‌ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും “സമസ്ത’യെയും ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിൻകല്ലിനോട് ഉപമിച്ച് ഇ കെ വിഭാഗം പ്രഭാഷകൻ ആബിദ് ഹുദവി തച്ചണ്ണ പള്ളി മിഹ്‌റാബിൽ നടത്തിയ പ്രസംഗം വിവാദത്തിൽ.വടകര ഓർക്കാട്ടേരിയിൽ ജുമുഅയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമർശം.
“ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിന്റെ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്‌ലിം ലീഗും ഒരുമിച്ച് നിൽക്കുന്നതാണ് ഉമ്മത്തിന്റെ ശക്തി. അത് എങ്ങനെ തകർക്കാൻ ശ്രമിച്ചാലും അനുവദിക്കരുത്. നാം നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണം’- എന്നായിരുന്നു പ്രസംഗത്തിലെ ഭാഗങ്ങൾ. ഇ കെ വിഹുദവിയുടെ പ്രസംഗം വിവാദത്തിൽഭാഗത്തിൽ ഒരു വിഭാഗം പ്രത്യേക രാഷ്ട്രീയം വേണ്ടെന്ന നിലപാട് ശക്തമാക്കുന്ന ഘട്ടത്തിൽ അതിനെ പ്രതിരോഹുദവിയുടെ പ്രസംഗം വിവാദത്തിൽധിക്കാൻ കൂടിയാണ് ഹുദവിയുടെ ശ്രമം.
പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശമുയരുന്നുണ്ട്. പള്ളി മിഹ്‌റാബുകൾ രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം.
സമസ്ത രൂപവത്കരണ ഘട്ടത്തിൽ മുസ്‌ലിം ലീഗ് എന്ന സംവിധാനം കേരളത്തിൽ നിലവിലില്ലെന്ന കാര്യവും വിമർശകർ ചൂണ്ടിക്കാട്ടുന്നു.