Connect with us

Health

കറുകപ്പട്ടയിൽ ഈയം! ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക

ഈയം കുറഞ്ഞ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും അത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും

Published

|

Last Updated

മേരിക്കയിൽ അടുത്തിടെ ഭക്ഷ്യ സുരക്ഷാശാസ്ത്രജ്ഞൻ നടത്തിയ ഒരു പരിശോധനയിൽ ചില ജനപ്രിയ കറുകപ്പട്ട ബ്രാൻഡുകളിൽ ഭയാനകമായ അളവിൽ ലെഡ് അഥവാ ഈയത്തിന്റെ അംശം കണ്ടെത്തി. കൺസ്യൂമർ റിപ്പോർട്ടുകൾ പ്രകാരം പരിശോധിച്ച മൂന്നിലൊന്നിലും അനുവദനീയമല്ലാത്ത അളവിൽ ലെഡ് അടങ്ങിയിട്ടുണ്ടെന്നും ഇവ മാർക്കറ്റിൽ നിന്ന് തിരിച്ചു വിളിക്കണം എന്നും പഠനത്തിൽ ആവശ്യപ്പെടുന്നു. ഭക്ഷ്യവസ്തുക്കളിൽ ലഡ്ഡു ചേരുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പരിശോധിച്ച ബ്രാൻഡുകളിൽ 12 ബ്രാൻഡ് ഒരിക്കലും ഉപയോഗിക്കരുതെന്നും ഈ ശാസ്ത്രജ്ഞർ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു.

ഗവേഷണത്തിന് നേതൃത്വം നൽകിയ ജെയിംസ് റോജേഴ്സ് പറയുന്നത്, ഈയം കുറഞ്ഞ അളവിൽ ശരീരത്തിൽ എത്തിയാൽ പോലും അത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും ഇത് കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി വർഷങ്ങളോളം ശരീരത്തിൽ തന്നെ കിടക്കുകയും മരണത്തിനുവരെ കാരണമായേക്കാം എന്നുമാണ്.

കറുകപ്പട്ട അടക്കം സുഗന്ധവ്യഞ്ജനങ്ങളിൽ കൃഷിയുടെ ഘട്ടം മുതൽ സംസ്കരണഘട്ടം വരെ ഏത് ഘട്ടത്തിലും ലഡിന്റെ അംശം കലർന്നേക്കാം എന്നും എന്നാൽ ഇത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളുടെ വളർച്ച തടസ്സപ്പെടുത്തുന്നത് മുതൽ വൃക്ക തകരാറുകൾ വരെ കുട്ടികളിൽ ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ കൂടാതെ ലെഡ് മുതിർന്നവരിലും പലതരം പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഹൃദയസംബന്ധമായ തകരാറുകൾ, വൃക്ക തകരാറുകൾ, ഓർമ്മ നഷ്ടപ്പെടുക, മാനസിക വൈകല്യങ്ങൾ എന്നിവയ്ക്കും ഇത് കാരണമാകും. ഗർഭിണികളുടെ കാര്യത്തിൽ ആണെങ്കിൽ ഗർഭം അലസൽ മുതൽ ഗർഭപിണ്ഡത്തിന്റെ വികസനകാല താമസമുണ്ടാക്കുന്നതിന് വരെ ലെഡ് കാരണമാകും. മികച്ച ബ്രാൻഡുകൾ തിരഞ്ഞെടുക്കുക എന്നതാണ് കറുകപ്പട്ടയിലെ മായത്തെ അതിജീവിക്കാനുള്ള മാർഗം എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Latest