Connect with us

National

ഡല്‍ഹി കോടതിയില്‍ വനിതാ അഭിഭാഷകയുടെ മുഖത്തടിച്ച് അഭിഭാഷകന്‍

കോടതിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ വിഷ്ണു കുമാര്‍ ശര്‍മ്മ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് നേഹ ഗുപ്തയുടെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി കോടതിയില്‍ വനിതാ സഹപ്രവര്‍ത്തകയുടെ മുഖത്തടിച്ച് പുരുഷ അഭിഭാഷകന്‍. ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പിലാണ് സംഭവം. അഭിഭാഷകന്‍ സഹപ്രവര്‍ത്തകയുടെ മുഖത്തടിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

നേഹ ഗുപ്ത എന്ന വനിതാ അഭിഭാഷകയ്ക്കാണ് മര്‍ദനമേറ്റത്. മര്‍ദിച്ച വിഷ്ണു കുമാര്‍ ശര്‍മ്മയ്ക്കെതിരെ നേഹ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മെയ് 18ന് രോഹിണി കോടതിയിലെ 113-ാം നമ്പര്‍ കോടതിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ വിഷ്ണു കുമാര്‍ ശര്‍മ്മ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് നേഹ ഗുപ്ത പരാതിയില്‍ പറയുന്നത്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്‍ തന്നെ ഒന്നിലധികം തവണ മുഖത്തടിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. നേഹ ഗുപ്തയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

 

Latest