Kerala
മനുഷ്യര്‍ക്കൊപ്പം ചേർന്ന് നിൽക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണം: അബൂ ഹനീഫ ഫൈസി
പ്രസ്ഥാനത്തിന്റെ നയനിലപാടുകൾക്കും കർമ്മപദ്ധതികൾക്കും പൊതു സമൂഹം നൽകിയ വലിയ അംഗീകാരമാണ് കേരള യാത്രയുടെ വൻ വിജയമെന്ന് ജമലുല്ലൈലി തങ്ങളും പറഞ്ഞു.
മലപ്പുറം | പതിതരായ മനുഷ്യർക്കായി കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ നമുക്കാകണമെന്ന് കേന്ദ്ര മുശാവറ അംഗം തെന്നല അബൂ ഹനീഫ ഫൈസി പറഞ്ഞു. കേരള യാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ഥിരാംഗങ്ങളായി നേതൃത്വം വഹിച്ച ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കളായ സയ്യിദ് ശരഫുദ്ധീൻ ജമലുല്ലൈലിക്കും തെന്നല അബൂ ഹനീഫ ഫൈസിക്കും സെന്റിനറി ഗാർഡ് കോഓർഡിനേറ്റർ അലിയാർ ഹാജി കക്കാടിനും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നൽകിയ അനുമോദന ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസ്ഥാനത്തിന്റെ നയനിലപാടുകൾക്കും കർമ്മപദ്ധതികൾക്കും പൊതു സമൂഹം നൽകിയ വലിയ അംഗീകാരമാണ് കേരള യാത്രയുടെ വൻ വിജയമെന്ന് ജമലുല്ലൈലി തങ്ങളും പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് കെ കെ എസ് തങ്ങൾ ഫൈസി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സി കെ യു മൗലവി, വടശ്ശേരി ഹസൻ മുസ്ലിയാർ, പി എസ്കെ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ബശീർ പടിക്കൽ, അലവിക്കുട്ടി ഫൈസി, എ പി ബശീർ, കെ പി ജമാൽ കരുളായി നേതൃത്വം നൽകി.






