Connect with us

Kerala

കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു

സംഭവത്തിൽ ആർക്കും പരിക്കില്ല

Published

|

Last Updated

എറണാകുളം | കോതമംഗലത്ത് വിവാഹചടങ്ങിന് പോയി തിരിച്ചുവരുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. എറണാകുളം കോതമംഗലം തലക്കോട് ഇന്ന് രാത്രിയോടെയാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. കോട്ടപ്പടി ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയർന്ന ഉടനെ ബസിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.

---- facebook comment plugin here -----

Latest