Kerala
പ്രിസം ശരീഅ സെമിനാര്‍ ഈ മാസം ജനുവരി 22ന്
സൂഫിസം: മതം, മതേതരം, സാഹിത്യം' എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്| മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീറിന്റെ ഭാഗമായി പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്സ് ന് കീഴില്‍ സംഘടിപ്പിക്കുന്ന പ്രിസം ശരീഅ സെമിനാര്‍ ഈ മാസം ജനുവരി 22ന് നടക്കും. ‘സൂഫിസം: മതം, മതേതരം, സാഹിത്യം’ എന്ന പ്രമേയത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ചീഫ് മോഡറേറ്ററായി എന്‍ എം സ്വാദിഖ് സഖാഫി പങ്കെടുക്കും.
തസവ്വുഫിന്റെ ആവശ്യകതയും ലക്ഷ്യവും, അതിന്റെ അടിസ്ഥാനങ്ങള്‍, സൂഫിമാരുടെ വ്യത്യസ്ത ഹാലുകള്‍, തസവ്വുഫ് ഗ്രന്ഥങ്ങളും സൂഫിമാരുടെ പ്രയോഗങ്ങളും പഠിക്കേണ്ട രീതികളും, തസവ്വുഫിലെ ശിയാ സ്വാധീനം, മതേതര സൂഫിസം, സൂഫി സാഹിത്യം, മുസ് ലിംസമൂഹത്തിലും ബഹുസ്വര സമൂഹത്തിലും സൂഫിമാര്‍ സൃഷ്ടിച്ച സ്വാധീനങ്ങള്‍, തസവ്വുഫിനെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങള്‍, വിവിധ സൂഫി ത്വരീഖത്തുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
മുതവക്കില്‍ നൂറാനി, നജീബ് നൂറാനി, ബാസില്‍ നൂറാനി, മുഹമ്മദ് നൂറാനി തിനൂര്‍, മഅ്‌റൂഫ് ഖാദിരി നൂറാനി, ആശിഖ് അലി ഖാദിരി നൂറാനി, സാബിത്ത് ഖാദിരി നൂറാനി, മുബഷിര്‍ ഖാദിരി നൂറാനി, നിസാര്‍ നൂറാനി, വാസില്‍ നൂറാനി, ഷിബിലി ത്വാഹിര്‍ നൂറാനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
താല്പര്യമുള്ളവർ ബന്ധപ്പെടുക:9048338225






