Connect with us

National

വടക്കന്‍ സിക്കിമിലെ മണ്ണിടിച്ചില്‍; കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരും

അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Published

|

Last Updated

ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. ലഖ്വീന്ദര്‍ സിംഗ്, മുനീഷ് താക്കൂര്‍, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുമെന്നും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നു സേന അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലുണ്ടായത്. ചഹ്തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണു. സൈനികര്‍ക്ക് പുറമെ കൂടുതല്‍ പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ സിക്കിമിലെ ലാച്ചുങ്ങില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു. 1678 വിനോദ സഞ്ചാരികളുമായി ഫിഡാങിലേക്ക് തിരിച്ച വാഹനവ്യൂഹവും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest